Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eevi Kalamandalam

Pathanamthitta

ഈ​വി ക​ലാ​മ​ണ്ഡ​ലം സ​ർ​ഗോ​ത്സ​വം 23ന്​

പ​ത്ത​നം​തി​ട്ട: ഈ​വി ക​ലാ​മ​ണ്ഡ​ലം സ​ർ​ഗോ​ൽ​സ​വം 23 ന് ​അ​ടൂ​ർ ഗീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​ടൂ​ർ ഡി​വൈ​എ​സ്.​പി വി. ​എ​സ്. പ്ര​ദീ​പ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ലാ​മ​ണ്ഡ​ലം ഡ​യ​റ​ക്‌​ട​ർ മാ​ന്നാ​നം ബി. ​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എം. എം. ​ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൂ​ന്നി​ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ലെ​സി സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ഈ​വി ക​ലാ​മ​ണ്ഡ​ലം ക​ലാ​ര​ത്ന പു​ര​സ്‌​കാ​രം മ​ധു ബാ​ല​കൃ​ഷ്‌​ണ​നും കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​ഭ​ക​ൾ​ക്കാ​യു​ള്ള ശ്രേ​ഷ്ഠ​ശ്രീ പു​ര​സ്കാ​രം ഡോ. ​ചേ​ർ​ത്ത​ല ഗോ​വി​ന്ദ​ൻ​കു​ട്ടി, പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ പി​ള്ള, കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ ഏ​ഷ്യാ​നെ​റ്റ്, മാ​ന്നാ​നം ജി. ​സോ​മ​ൻ, രാ​ഗം ബി​ജി എ​ന്നി​വ​ർ​ക്കും ഈ​വി ക​ലാ​മ​ണ്ഡ​ലം ഓ​ണ​റ​ബി​ൾ സി​റ്റി​സ​ൺ അ​വാ​ർ​ഡ് ടി. ​ടി. യേ​ശു​ദാ​സി​നും ന​ൽ​കും. ആ​റി​നു നൃ​ത്ത സം​ഗീ​ത മെ​ഗാ​റി​യാ​ലി​റ്റി​ഷോ​യും​ന​ട​ക്കും. ക​ലാ​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സൂ​ര്യ​ൻ, ദി​ന​രാ​ജ്, ദ​ർ​ശ​ന, ജ്യോ​തി​ല​ക്ഷ്മി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up